രാജ്യത്ത് പക്ഷിപ്പനി പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് എട്ട് സംസ്ഥാനങ്ങളിൽ

മഹാരാഷ്ട്രയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു
രാജ്യത്ത് പക്ഷിപ്പനി പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് എട്ട് സംസ്ഥാനങ്ങളിൽ

മുംബൈ: കോവിഡിന്റെ പുതിയ വകഭേദത്തിന്റെ ഭീഷണിക്കിടെ പക്ഷിപ്പനി ഭീതി രാജ്യത്ത് പരക്കുന്നു. മഹാരാഷ്ട്രയില്‍ കോഴികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപനി സ്ഥീരികരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി.

പക്ഷിപ്പനി സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ മുറുംബ ഗ്രാമത്തില്‍ 10 കിലോമീറ്റര്‍ പരിധിയില്‍ കോഴി വില്‍പ്പന നിരോധിച്ചു. ഗ്രാമത്തിലെ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരാനാണ് തീരുമാനം.

അതിനിടെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി കൂടുതല്‍ പക്ഷികള്‍ ചത്തു. ഇവയുടെ സാമ്പിൾ പരിശോധിച്ച് വരികയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com