കേരളത്തിലെ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരണം: ബിപ്ലവ് കുമാര്‍ ദേവ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കൊ​പ്പം ചേ​ര്‍​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ഇ​ര​ട്ട എ​ന്‍​ജി​നു​ള്ള എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ ല​ഭി​ക്കുമെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരണം: ബിപ്ലവ് കുമാര്‍ ദേവ്

ന്യൂഡല്‍ഹി: കേരളത്തിലെ സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയില്‍ ചേരണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ആരെയും ശത്രുവായി കാണുന്നില്ല. സി.പി.എം നേതാക്കള്‍ എത്തിയതോടെയാണ് ത്രിപുരയില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസം ലോകത്ത് തന്നെ ഇല്ലാതാകുകയാണ്. സി.പി.എമ്മിന് കേഡര്‍മാരെ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ. കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം പാര്‍ട്ടിയെ രക്ഷിക്കാന്‍ സമയമില്ലെന്നും ബിപ്ലവ് ദേബ് വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പൂ​ജ്യ​ത്തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രു​ണ്ടാ​ക്കി​യ ത്രി​പു​ര​യി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ ച​രി​ത്രം കേ​ര​ള​ത്തി​ന് മാ​തൃ​ക​യാണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്കൊ​പ്പം ചേ​ര്‍​ന്നാ​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ഇ​ര​ട്ട എ​ന്‍​ജി​നു​ള്ള എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നെ ല​ഭി​ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേ​ര​ള​ത്തി​ല്‍ മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം ത്രി​പു​ര​യി​ല്‍ ഒ​രു രാ​ഷ്ട്രീ​യ കൊ​ല​പാത​കം​പോ​ലും ന​ട​ന്നി​ട്ടി​ല്ല. മു​സ്‌ലിം വി​രോ​ധം പ​റ​ഞ്ഞ് ബി​ജെ​പി​യെ അ​ക​റ്റി നി​ര്‍​ത്താ​നാ​ണ് കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ശ്ര​മി​ക്കു​ന്ന​ത്. ത്രി​പു​ര​യി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ മു​സ്‌ലിംക​ളെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ക​ട​ത്തു​മെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം എ​ന്താ​ണ് സ്ഥി​തി​യെ​ന്ന് ത്രി​പു​ര​യി​ലെ മു​സ്‌ലിംക​ളോ​ട് ചോ​ദി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി മു​സ്‌ലിം വി​രു​ദ്ധ​രാ​ണെ​ന്ന പ്ര​ചാ​ര​ണം ഇ​നി വി​ല​പ്പോ​കി​ല്ല. ബി​ജെ​പി​ക്കു മാ​ത്ര​മേ വി​ക​സ​ന പ​ങ്കാ​ളി​യാ​കാ​ന്‍ ക​ഴി​യൂ​വെ​ന്ന് ഇ​ന്ത്യ തി​രി​ച്ച​റി​ഞ്ഞു. ഇ​ക്കാ​ര്യം കേ​ര​ള​വും തി​രി​ച്ച​റി​യ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com