ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബെംഗളുരു സിറ്റി സെഷന്‍സ് കോടതിയാണ് വിധി പറയുക.
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ബെംഗളൂരു: കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ബെംഗളുരു സിറ്റി സെഷന്‍സ് കോടതിയാണ് വിധി പറയുക. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി ബിനീഷിന്റെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് തുടര്‍വാദവും നടക്കും.

കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് നവംബര്‍ 11 മുതല്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com