ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ: വാദം ഇന്നും തുടരും

ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്
ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ: വാദം ഇന്നും തുടരും

ബംഗളൂരു: കള്ളപ്പണ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. ബംഗളൂരു സിറ്റി സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമാണെന്നാണ് ബിനീഷിന്റെ വാദം.

എന്നാല്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ ബിനീഷ് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇഡി കോടതിയില്‍ വാദിച്ചത്. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി എട്ടാം തീയതി അവസാനിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com