ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ മാവോവാദികൾ കൊല്ലപ്പെട്ടു

ഇവരിൽനിന്ന്​ എ.കെ 47 തോക്ക്​ ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തു
ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ മാവോവാദികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ബിഹാറിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന്​ മാവോവാദികൾ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയിലെ ബാരജത്തി വനമേഖലയിൽ ശനിയാഴ്​ച അർധരാത്രിയോടെയാണ്​ സംഭവം. രാത്രി 12.20 ഓടെയായിരുന്നു സംഭവം.

കൊല്ലപ്പെട്ടവരിൽ മാവോവാദി സോണൽ കമാൻഡർ അലോക് യാദവും ഉൾപ്പെടും. ഇവരിൽനിന്ന്​ എ.കെ 47 തോക്ക്​ ഉൾപ്പെടെ ആയുധങ്ങളും പിടിച്ചെടുത്തു. സുരക്ഷ സേന നടത്തിയ തെര​ച്ചിലിനിടെ മാവോവാദികളുമായി വെടിവെപ്പ്​ ഉണ്ടാകുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com