ബി​ഹാ​റി​ല്‍ തേ​ജ​സ്വി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി; സീറ്റ് വിഭജനം പൂർത്തിയായി

243 അംഗ നിയമസഭയില്‍ ആ​ര്‍​ജെ​ഡി 144 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കും
ബി​ഹാ​റി​ല്‍ തേ​ജ​സ്വി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി; സീറ്റ് വിഭജനം പൂർത്തിയായി

പാ​റ്റ്ന: ബി​ഹാ​റി​ല്‍ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. കോ​ണ്‍​ഗ്ര​സും ഇ​ട​തു​പ​ക്ഷ​വും സ​ഖ്യ​ക​ക്ഷി​ക​ളാ​യ മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന​വും പൂ​ര്‍​ത്തി​യാ​യി.

243 അംഗ നിയമസഭയില്‍ ആ​ര്‍​ജെ​ഡി 144 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കും. കോ​ണ്‍​ഗ്ര​സ് 70, സി​പി​ഐ-​എം​എ​ല്‍ 19, സി​പി​ഐ-​ആ​റ്, സി​പി​എം-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. ജാ​ര്‍​ഖ​ണ്ഡ് മു​ക്തി മോ​ര്‍​ച്ച ഉ​ള്‍​പ്പെ​ടെ പു​റ​ത്ത് നി​ന്ന് വ​രു​ന്ന മ​റ്റു ക​ക്ഷി​ക​ള്‍​ക്കും ആ​ര്‍​ജെ​ഡി​യു​ടെ 144 സീ​റ്റു​ക​ളി​ല്‍ നി​ന്ന് ന​ല്‍​കാ​നും ധാ​ര​ണ​യാ​യി.

ഒ​ക്ടോ​ബ​ര്‍ 28, ന​വം​ബ​ര്‍ മൂ​ന്ന്, ഏ​ഴ് തീ​യ​തി​ക​ളി​ലാ​ണ് ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ന​വം​ബ​ര്‍ പ​ത്തി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

അതേസമയം, ഭരണ കക്ഷിയിൽ സീറ്റുവിഭജനത്തെ ചൊല്ലി തര്‍ക്കം അവസാനിച്ചിട്ടില്ല. കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

Related Stories

Anweshanam
www.anweshanam.com