ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത; ബി​ഹാ​റി​ല്‍ അ​തീ​വ ജാ​ഗ്ര​താനി​ര്‍​ദേ​ശം

ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ സംസ്ഥാനത്ത് നു​ഴ​ഞ്ഞുക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്
ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത; ബി​ഹാ​റി​ല്‍ അ​തീ​വ ജാ​ഗ്ര​താനി​ര്‍​ദേ​ശം

പാ​റ്റ്ന: ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാൽ ബി​ഹാ​റി​ല്‍ അ​തീ​വ ജാ​ഗ്ര​താനി​ര്‍​ദേ​ശം. ഇ​ന്ത്യ-​നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യി​ലൂ​ടെ ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന മുന്നറിയിപ്പിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താനി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ര്‍ സംസ്ഥാനത്ത് നു​ഴ​ഞ്ഞുക​യ​റാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഭീകരരെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ ഐ​എ​സ് ശ്ര​മി​ക്കു​ന്ന​താ​യി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം പ​രീ​ശി​ല​നം ന​ല്‍​കി​യ അ​ഞ്ച്, ആ​റ് താ​ലി​ബാ​ന്‍, ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ ഐ​എ​സ് ശ്ര​മി​ക്കു​ന്ന​താ​യാണ് സൂചന. ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​ടെ​യും ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും പേ​രു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭീ​ഷ​ണി ക​ത്തും ക​ഴി​ഞ്ഞ ദി​വ​സം എ​ന്‍​ഐ​എ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താനി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Related Stories

Anweshanam
www.anweshanam.com