ബിഹാറില്‍ കനത്ത ഇടിമിന്നലേറ്റ് മരിച്ചത് 83 പേർ
India

ബിഹാറില്‍ കനത്ത ഇടിമിന്നലേറ്റ് മരിച്ചത് 83 പേർ

മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

News Desk

News Desk

പട്‌ന: ബിഹാറില്‍ കനത്ത ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 83 ആയി. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മാത്രം 13പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നവാഡയില്‍ എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിവാന്‍, ഭഗല്‍പ്പൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ വീതവും ദാര്‍ഭംഗ, ബങ്ക എന്നിവിടങ്ങളില്‍ അഞ്ചുപേര്‍ വീതയും മരിച്ചു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌,

മരിച്ചവരുടെ കുടുബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

കൃഷിപ്പാടങ്ങളില്‍ ജോലി ചെയ്തവരാണ് കൂടുതലും അപകടത്തിന് ഇരയായത്. സംസ്ഥാനത്തെ 20 ജില്ലകളിൽ ഇടിമിന്നൽ നാശം വിതച്ചിട്ടുണ്ട്. മരണത്തോടൊപ്പം നിരവധിപേർക്ക് പൊള്ളലേക്കുകയും പല വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. മഴ സമയത്ത് ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിഹാറിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാ പിച്ചിരിക്കുകയാണ്. ബീഹാറിന്റെ അയൽസംസ്ഥാനമായ ഉത്തർപ്രദേശിലും ഇടിമിന്നൽ നാശം വിതച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Anweshanam
www.anweshanam.com