ബിഹാർ വോട്ടെടുപ്പ്: മദ്യം മുഖ്യ ചേരുവ

മദ്യനിരോധനമുണ്ടായിട്ടും ഇതിനകം സംസ്ഥാനത്ത 7.99 ലക്ഷം ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തതായി പൊലിസ് പറയുന്നു
ബിഹാർ വോട്ടെടുപ്പ്: മദ്യം മുഖ്യ ചേരുവ

ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ മദ്യവും മുഖ്യ ചേരുവ. ബിഹാർ അവസാനഘട്ട വോട്ടെപ്പിലേക്ക് നീങ്ങുമ്പോൾ അനധികൃത വിദേശമദ്യത്തിൻ്റെ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി കിഷൻഗഞ്ച് ജില്ലയിൽ ലക്ഷക്കണക്കിന്നു രൂപ മൂല്യം വരുന്ന അനധികൃത വിദേശമദ്യം പൊലിസ് പിടികൂടി - ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.

ദുമരിയ പൊലിസ് സ്റ്റേഷൻ പരിധിയിലാണ് ട്രക്ക് കസ്റ്റഡിയിലെടുക്കപ്പെട്ടത്. 450 പെട്ടികളിലാണ് മദ്യക്കടത്ത്. ബംഗാളിൽ നിന്ന് മുസഫർപൂരിലേക്കുള്ള ട്രക്കിലാണ് മദ്യക്കടത്ത്. ട്രക്കിൽ മണലെന്ന വ്യാജേനയാണ് അനധികൃത മദ്യക്കടത്തിന് ശ്രമിച്ചത്. ട്രക്ക് ഡ്രൈവർ വൈശാലി ജില്ല സ്വദേശി മുലിന്ദർ സിങ് കസ്റ്റഡിയിലായി.

also read: ബിഹാർ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്

നിയമസഭ തെരെഞ്ഞടുപ്പിൽ വോട്ടർമാരെ മദ്യം കൊടുത്ത് സ്വാധീനിക്കുന്നതിൻ്റെ ഭാഗമായാണ് അനധികൃത മദ്യക്കടത്തെന്ന് പൊലിസ് സംശയിക്കുന്നു. തെരഞ്ഞെടുപ്പു വേളയിലെ മദ്യം വിതരണം പുതുമയുള്ളതല്ല. അതുകൊണ്ടു തന്നെ ഇത് തടയിടുന്നതിനായ് പൊലിസ് ജാഗ്രത പാലിക്കുന്നതായും പൊലിസ് പറയുന്നു.

also read: ബിഹാർ തെരഞ്ഞെടുപ്പ്; കണ്ണുനീരും മുറിവുകളും മറക്കരുത്- തരൂരിൻ്റെ ട്വീറ്റ്

മദ്യനിരോധനമുണ്ടായിട്ടും ഇതിനകം സംസ്ഥാനത്ത 7.99 ലക്ഷം ലിറ്റർ അനധികൃത മദ്യം പിടിച്ചെടുത്തതായി പൊലിസ് പറയുന്നു. തെരഞ്ഞടുപ്പ് പെരുമാറ്റ ചട്ടം സെപ്തംബർ 25 ന് ശേഷം അനധികൃത മദ്യകടത്തുമായി ബന്ധപ്പെട്ട് 70 ഓളം പേർ അറസ്റ്റിലായി. 89 എഫ് ഐ ആറുകൾ റജിസ്ട്രർ ചെയ്യപ്പെട്ടുവെന്ന് പൊലിസ് പറഞ്ഞു. നവംബർ ഏഴിനാണ് കിഷൻ ഗഞ്ചിലുൾപ്പെടെ 78 സീറ്റുകളിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ്.

also read: ബിഹാർ തലമുറമാറ്റത്തിന് തയ്യാറെടുക്കുന്നു; സച്ചിൻ പൈലറ്റ്

Related Stories

Anweshanam
www.anweshanam.com