പെൺകുട്ടികൾക്ക് പിജി വരെ സൗജന്യവിദ്യാഭ്യാസം;ബീഹാറിൽ കോൺഗ്രസിന്റെ പ്രകടനപത്രിക

തൊഴിൽ രഹിതരായ യുവാക്കൾക്ക് 1500 രൂപ വീതം പ്രതിമാസം അലവൻസ് നൽകും
പെൺകുട്ടികൾക്ക് പിജി വരെ സൗജന്യവിദ്യാഭ്യാസം;ബീഹാറിൽ കോൺഗ്രസിന്റെ പ്രകടനപത്രിക

പെൺകുട്ടികൾക്ക് ബിരുദാനന്തര ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് ബീഹാറിൽ കോൺഗ്രസിന്റെ പ്രകടന പത്രിക. മഹാസഖ്യത്തിന്റെ ഭാഗമായാണ് ബീഹാറിൽ കോൺഗ്രസ് മത്സരിക്കുന്നത്. എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുമെന്നും കാർഷിക കടങ്ങളും വൈദ്യുത ബിൽ കുടിശ്ശികയും എഴുതി തള്ളുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം നൽകുന്നുണ്ട്

കാർഷിക നിയമം മറികടക്കാൻ പഞ്ചാബിലെ പോലെ നിയമനിർമാണം നടത്തും. മുതർന്ന പൗരൻമാർക്കും സ്ത്രീകൾക്കും പെൻഷൻ നൽകുന്നതിനുള്ള രാജേന്ദ്രപ്രസാദ് വൃദ്ധ് സമ്മാൻ യോജന, രാജീവ് ഗാന്ധി കൃഷി ന്യായ് യോജന എന്നിവ നടപ്പാക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു.

തൊഴിൽ രഹിതരായ യുവാക്കൾക്ക് 1500 രൂപ വീതം പ്രതിമാസം അലവൻസ് നൽകും. മഹാസഖ്യം അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 10 ലക്ഷം സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മഹാസഖ്യം വാഗ്ദാനം ചെയ്തിട്ടുണ്ട്.


Related Stories

Anweshanam
www.anweshanam.com