ബിഹാര്‍ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ചു, നവംബര്‍ 10ന് വോട്ടെണ്ണല്‍

തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടായിരിക്കും നടത്തുക.
ബിഹാര്‍ തെരഞ്ഞെടുപ്പ്: തീയതി പ്രഖ്യാപിച്ചു, നവംബര്‍ 10ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായിട്ടായിരിക്കും നടത്തുക. ഒക്ടോബര്‍ 28നാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 3നും മൂന്നാംഘട്ടം നവംബര്‍ 7ന് നടക്കും. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പത്രികാ സമര്‍പ്പണം പരമാവധി ഓണ്‍ലൈനില്‍ ആയിരിക്കും. 80 വയസിന് മുകളില്‍ ഉള്ളവര്‍ക്കും കൊറോണ ലക്ഷണം ഉള്ളവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. സാമൂഹിക അകലം പാലിക്കാന്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ ഉണ്ടായിരിക്കും.

Related Stories

Anweshanam
www.anweshanam.com