'മാറ്റത്തിനായി വോട്ട്​ ചെയ്യൂ'; ബിഹാറിലെ ജനങ്ങളോട്​തേജസ്വി യാദവ്

'എല്ലാവരും വോട്ട്​ ചെയ്യാനുള്ള ജനാധിപത്യത്തിലെ അവകാശം വിനിയോഗിക്കണം'
'മാറ്റത്തിനായി വോട്ട്​ ചെയ്യൂ'; ബിഹാറിലെ ജനങ്ങളോട്​തേജസ്വി യാദവ്

പാട്​ന: ബിഹാർ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇത്തവണ മാറ്റത്തിനായി വോട്ട്​ ചെയ്യ​ണമെന്ന്​ മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയും രാഷ്​ട്രീയ ജനതാ ദൾ നേതാവുമായ തേജസ്വി യാദവ്​. എല്ലാവരും വോട്ട്​ ചെയ്യാനുള്ള ജനാധിപത്യത്തിലെ അവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

"തെരഞ്ഞെടുപ്പ്​ ജനാധിപത്യത്തി​ന്‍റെ ഉത്സവങ്ങളാണ്​. ഒന്നാംഘട്ട വോ​ട്ടെടുപ്പ്​ തുടങ്ങി. ബിഹാറിലെ ജനങ്ങളോട്​ എനിക്ക്​ അഭ്യർഥിക്കാനുള്ളത് മാറ്റത്തിനായി വോട്ട് ചെയ്യൂ എന്നതാണ്," തേജസ്വി പറഞ്ഞു.

കഴിഞ്ഞ 15 വർഷം ബിഹാർ ഭരിച്ച സർക്കാർ യുവാക്കൾക്ക്​ തൊഴിൽ നൽകിയില്ല. കർഷകരുടെയും തൊഴിലാളികളുടേയും സ്ഥിതി മോശമാക്കി. ഒരു വ്യവസായം പോലും സംസ്ഥാനത്ത്​ ആരംഭിക്കാൻ അവർക്കായില്ല. ദാരിദ്ര്യം ഇല്ലാതാക്കാൻ സാധിച്ചില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസവും ആരോഗ്യരംഗവും മെച്ചപ്പെട്ടില്ലെന്നും തേജസ്വി യാദവ്​ കുറ്റപ്പെടുത്തി.

ബിഹാറിലെ 243 അംഗ നിയമസഭയിൽ 71 മണ്ഡലങ്ങളിലേക്കാണ്​ ഇന്ന്​ വോ​ട്ടെടുപ്പ് നടക്കുന്നത്. ആർജെഡി, കോൺഗ്രസ്​, സിപിഐ, സിപിഐ(എം), സിപിഐ(എംഎൽ) തുടങ്ങിയ പാർട്ടികൾ ഇത്തവണ മഹാസഖ്യമായാണ്​ തെരഞ്ഞെടുപ്പിനെ നേരിടുന്നത്​.

Related Stories

Anweshanam
www.anweshanam.com