മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച്‌ മരിച്ചു
India

മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സുന്നം രാജയ്യ കോവിഡ് ബാധിച്ച്‌ മരിച്ചു

ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1999, 2004, 2014 എന്നീ വര്‍ഷങ്ങളിലായി സുന്നം രാജയ്യ മൂന്ന് തവണ നിയമസഭയിലെത്തിയിട്ടുണ്ട്.

News Desk

News Desk

ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാചലം മണ്ഡലത്തിലെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സുന്നം രാജയ്യ(68) കൊവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1999, 2004, 2014 എന്നീ വര്‍ഷങ്ങളിലായി സുന്നം രാജയ്യ മൂന്ന് തവണ നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ആന്ധ്ര പ്രദേശിലെ രംപചോദവരം നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.

ഗിരിജനസംഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ അവകാശ പോരാട്ടങ്ങളിലും ആദിവാസി ഭൂസംരക്ഷണ സമരങ്ങളിലും മുന്നണി പോരാളിയായിരുന്നു. ഭാര്യയും നാല് മക്കളുമുണ്ട്. സുന്നം രാജയ്യയുടെ രണ്ട് ആണ്‍മക്കള്‍ക്കും മകളുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com