ബം​ഗ​ളൂ​രു അ​ക്ര​മ​കേ​സ്: എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് ഉള്‍പ്പെടെ 17 പേ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​തോ​ടെ ബം​ഗ​ളൂ​രു അ​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 187 ആ​യി
ബം​ഗ​ളൂ​രു അ​ക്ര​മ​കേ​സ്: എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് ഉള്‍പ്പെടെ 17 പേ​ര്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു അ​ക്ര​മ​ക്കേ​സി​ല്‍ 17 എ​സ്ഡി​പി​ഐ-​പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. എ​ന്‍​ഐ​എ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ക്ര​മ​ത്തി​ന് മു​ന്‍​പാ​യി ബം​ഗ​ളൂ​രു എ​സ്ഡി​പി​ഐ ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ അ​ട​ക്ക​മു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി.

എസ്.ഡി.പി.ഐ ബംഗളൂരു ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഷരീഫ്, കെ.ജി ഹള്ളി വാര്‍ഡ് എസ്.ഡി.പി.ഐ പ്രസിഡന്‍റ് ഇമ്രാന്‍ അഹമ്മദ് മറ്റു എസ്.ഡി.പി.ഐ, മുഹമ്മദ് ആതീഫ്, ഷബര്‍ ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, അസില്‍ പാഷ, അക്ബര്‍ ഖാന്‍, സൈദ് സോഹല്‍ തോര്‍വി, സദ്ദാം, മുഹമ്മദ് ഖലീം അഹമ്മദ്, മുഹമ്മദ് മുദ്ദസ്സീര്‍ കലീം, നാഖീബ് പാഷ, കലിമൂള്ള, മുഹമ്മദ് അസ്ഹര്‍, റൂബാഹ് വാഖസ്, ഇമ്രാന്‍ അഹമ്മദ്, ഷെയ്ക്ക് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്.

അറസ്​റ്റിലായവര്‍ അക്രമത്തിലും സംഘര്‍ഷത്തിലും പങ്കാളികളായവരാണെന്ന് എന്‍.ഐ.എ അറിയിച്ചു. ഇ​തോ​ടെ ബം​ഗ​ളൂ​രു അ​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 187 ആ​യി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com