ബംഗളൂരു ലഹരി മരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും

സിനിമാ താരങ്ങളില്‍ സംവിധായകരടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
ബംഗളൂരു ലഹരി മരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും

ബംഗളൂരു: ലഹരിമരുന്നു കേസ് അന്വേഷണം മലയാള സിനിമയിലേക്കും നീളുന്നു. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് ബിനീഷ് കോടിയേരിയുടെയും മുഹമ്മദ് അനൂപിന്റേയും സിനിമ ബന്ധങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നത്. നാല് സിനിമാ താരങ്ങളെ ഇതുവരെ എന്‍സിബി ചോദ്യം ചെയ്തു. ഇഡിയും ഇവരുടെ മൊഴിയെടുക്കും.

സിനിമാ താരങ്ങളില്‍ സംവിധായകരടക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കൊച്ചി യൂണിറ്റ് പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു. ബിനീഷ് കോടിയേരിയുടെ നിര്‍ദേശപ്രകാരം അനൂപ് മുഹമ്മദിന് പണം അയച്ചുകൊടുത്തവരുടെ വിവരശേഖരണമാണ് നടത്തിയിട്ടുള്ളത്.

ഇഡിയും ഈ സിനിമാ താരങ്ങളുടെ മൊഴിയെടുക്കുമെന്നും അതിനായി നോട്ടീസ് നല്‍കിയെന്നുമാണ്

Related Stories

Anweshanam
www.anweshanam.com