ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണം; സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി

ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹർജി സമർപ്പിച്ചത്
ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണം; സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ പൊതുതാത്പര്യ ഹർജി. ഇൻഡിക് കളക്റ്റിവ് ട്രസ്റ്റ് എന്ന സന്നദ്ധസംഘടനയാണ് ഹർജി സമർപ്പിച്ചത്.

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകർന്നതായി സുപ്രിംകോടതി പ്രഖ്യാപിക്കണമെന്ന് ഇവര്‍ ആവശ്യപെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അക്രമങ്ങൾ വ്യാപകമായി നടക്കുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.

റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. അക്രമങ്ങൾ അടിച്ചമർത്താൻ സൈന്യത്തെയും കേന്ദ്രസേനയെയും നിയോഗിക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

അതേസമയം, പശ്ചിമബംഗാളിലെ ആക്രമണങ്ങളിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയും സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com