പശ്ചിമ ബംഗാളിൽ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്

നാലാം ഘട്ട വോട്ടെടുപ്പിനെ തുടർന്നുണ്ടായ അക്രമത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ്

കൊൽക്കത്ത :പശ്ചിമ ബംഗാളിൽ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്.ആറ് ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി എഴുതുന്നത്. 39 വനിതകളടക്കം 319 സ്ഥാനാർഥികൾ രംഗത്തുണ്ട്.നാലാം ഘട്ട വോട്ടെടുപ്പിനെ തുടർന്നുണ്ടായ അക്രമത്തിൽ കനത്ത സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിമായ ഗൗതം ദേബ് , ബ്രാത്യ ബസു തുടങ്ങിയവർ ജനവിധി തേടുന്നവരിൽ പ്രമുഖരാണ്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ 32 മണ്ഡലങ്ങൾ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ് നേടിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com