ബംഗളൂരു മയക്കുമരുന്ന് കേസ്: നൃത്ത സംവിധായകന്‍ അറസ്റ്റില്‍

മയക്കുമരുന്ന് കേസില്‍ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍.
ബംഗളൂരു മയക്കുമരുന്ന് കേസ്: നൃത്ത സംവിധായകന്‍ അറസ്റ്റില്‍

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ നൃത്ത സംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. സിസിബി അന്വേഷണ സംഘമാണ് കിഷോറിനെ അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ മയക്കു മരുന്ന് കടത്തുന്നതിനിടെയാണ് കിഷോറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം കിഷോര്‍ ഷെട്ടിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ വന്‍ തോതില്‍ ലഹരിമരുന്ന് കടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നേരത്തെ കന്നട നടിമാരായ സഞജന ഗല്‍റാണി, രാഗിണി ദ്വിവേദി എന്നിവര്‍ മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com