കുമ്പസാരം നിരോധിക്കണം; സുപ്രീംകോടതിയിൽ ഹർജി

കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപണം.
കുമ്പസാരം നിരോധിക്കണം; സുപ്രീംകോടതിയിൽ ഹർജി

ന്യൂ ഡല്‍ഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി നൽകിയത്.

Related Stories

Anweshanam
www.anweshanam.com