മദ്യ ലഹരിയിൽ മുലയൂട്ടാൻ മറന്നു ;കുഞ്ഞിതൾ പൊഴിഞ്ഞു

മദ്യത്തിനും ലഹരിമരുന്നിനും അടിമയായ യുവതി കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ശേഷം മുലപ്പാൽ നൽകാൻ മറക്കുക ആയിരുന്നു .
മദ്യ   ലഹരിയിൽ മുലയൂട്ടാൻ മറന്നു ;കുഞ്ഞിതൾ പൊഴിഞ്ഞു

റാഞ്ചി :മദ്യ ലഹരിയിൽ മുലയൂട്ടാൻ മറന്നതിനെ തുടർന്ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു .ഛത്തീസ്ഗഡിലെ ധാംധാരിയിലാണ് സംഭവം .മദ്യത്തിനും ലഹരിമരുന്നിനും അടിമയായ യുവതി കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ശേഷം മുലപ്പാൽ നൽകാൻ മറക്കുക ആയിരുന്നു .

രാവിലെ ഉണർന്നതിനു ശേഷവും ഇവർ മദ്യപാനം തുടർന്നു .കുഞ്ഞിന്റെ കരച്ചിൽ കേൾക്കാതെ വന്നതോടെ അയൽക്കാർ വന്ന് അന്വേഷിക്കുക ആയിരുന്നു .തുടർന്ന് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി .രാത്രി മുഴുവൻ കുഞ്ഞിന്റെ കരച്ചിൽ അയൽവാസികൾ കേട്ടിരുന്നു .

അടുത്തിടെയാണ് രാജ്‍മീത് -കൗഹർമീത് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത് .യുവതി പകൽ സമയത്തും മദ്യപിക്കും .മോട്ടോർ മെക്കാനിക് ആയ രാജ്മിത് വെള്ളിയാഴ്ച മുതൽ മദ്യലഹരിയിൽ ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com