ഞങ്ങൾ ബിജെപിയുടെ ബി ടീം അല്ല; മത്സരിക്കുന്നത് ജനങ്ങൾക്ക് വേണ്ടി: ഒവൈസി

ബിഹാ‍ര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ അവര്‍ വരാനിരിക്കുന്ന ബം​ഗാള്‍ തെരഞ്ഞെടുപ്പിലും ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്
ഞങ്ങൾ ബിജെപിയുടെ ബി ടീം അല്ല; മത്സരിക്കുന്നത് ജനങ്ങൾക്ക് വേണ്ടി: ഒവൈസി

കൊൽക്കത്ത: എഐഎംഐഎം ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസി. എഐഎംഐഎം ബംഗാളില്‍ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതല്‍ കോണ്‍​ഗ്രസ് തങ്ങളെ ബിജെപിയുടെ ബി ടീം എന്നാണ് വിളിക്കുന്നതെന്ന് അസദുദീന്‍ ഒവൈസി. ബം​ഗാള്‍ മുഖ്യമന്ത്രി മമതാ ബാന‍ര്‍ജിയും ഇതു തന്നെ ആവ‍ര്‍ത്തിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച്‌ പ്രവ‍ര്‍ത്തിക്കുകയായിരുന്ന എഐഎംഐഎം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉത്തരേന്ത്യയിലേക്ക് പടരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ബിഹാ‍ര്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക മുന്നേറ്റം നടത്തിയ അവര്‍ വരാനിരിക്കുന്ന ബം​ഗാള്‍ തെരഞ്ഞെടുപ്പിലും ശക്തി കാട്ടാനുള്ള ശ്രമത്തിലാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com