ആയുർവേദ മരുന്നായ ആയുഷ്-64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദം

സി ഐ എസ് ആറും ആയുഷ് മന്ത്രാലയവും നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണിത്.
ആയുർവേദ മരുന്നായ ആയുഷ്-64 കോവിഡ്  ചികിത്സയ്ക്ക് ഫലപ്രദം

ന്യൂഡൽഹി: ആയുർവേദ മരുന്നായ ആയുഷ്-64 കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം.ചിറ്റമൃത്,അമുക്കുരം എന്നിവ ചേർത്താണ് ഈ ഔഷധം രൂപപ്പെടുത്തിയത്. സി ഐ എസ് ആറും ആയുഷ് മന്ത്രാലയവും നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണിത്.

രോഗലക്ഷണം ഇല്ലാത്തവരിലും നേരിയ രോഗലക്ഷണങ്ങൾ ഉള്ളവരിലും ഇത് ഫലപ്രദമാണ്.പ്രതീക്ഷ നൽകുന്ന ഫലമാണിതെന്നും വിദഗ്ദർ പറഞ്ഞു.മരുന്ന് പരീക്ഷണത്തിന്റെ ഫലം ഉടനെ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com