മോദിക്ക് ആയുരാരോഗ്യ സൗഖ്യ പൂജ
India

മോദിക്ക് ആയുരാരോഗ്യ സൗഖ്യ പൂജ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും രാജ്യത്തെ കോവിഡു രോഗ നിവാരണത്തിനുമായ് പ്രത്യേക പൂജ.

By News Desk

Published on :

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും രാജ്യത്തെ കോവിഡു രോഗ നിവാരണത്തിനുമായ് പ്രത്യേക പൂജ. യുപിയിലെ ഹനുമാന്‍ഗ്രഹി ക്ഷേത്രത്തിലാണ് പൂജ - എഎന്‍ഐ റിപ്പോര്‍ട്ട്.

ആഗസ്ത് അഞ്ചിന് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ കല്ലിടല്‍ കര്‍മ്മത്തിന് പോകുംവഴി ഹനുമാന്‍ഗ്രഹി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തും. ഏഴു മിനിറ്റ് നീളുന്ന ദര്‍ശന വേളയിലാണ്. മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും രാജ്യത്തെ കോവിഡു രോഗ നിവാരണത്തിനുമായ് പ്രത്യേക പൂജയര്‍പ്പിക്കപ്പെടുക. കോവിഡു പ്രതിരോധ മാനദണ്ഡപ്രകാരം നാലു പൂജാരിമാര്‍ മാത്രമേ മന്ത്രോച്ചാരണത്തില്‍ പങ്കെടുക്കൂയെന്ന് ക്ഷേത്രം മുഖ്യ തന്ത്രി പറഞ്ഞു.

Anweshanam
www.anweshanam.com