അസമിൽ വൻ മയക്കുമരുന്ന് വേട്ട

മയക്കുമരുന്നിന് 6.4 കോടി വിലമതിക്കും
അസമിൽ വൻ മയക്കുമരുന്ന് വേട്ട

ദിസ്പൂർ: അസം റൈഫിൾ പൊലിസ് വൻ മയക്കുമരുന്നു ശേഖരം പിടികൂടി. അസം ചന്ദേൽ ജില്ല മൊൽതുക്ക് മേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് അസം റൈഫിൾ ഇൻസ്‌പക്ടർ ജനറൽ പറഞ്ഞു - എഎൻഐ റിപ്പോർട്ട്.

കൃത്യമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മൊൽതുക്ക് വനപ്രദേശത്ത് നടത്തിയ തെരച്ചിലിനിടെയാണ് വൻ മയക്കുമരുന്നു ശേഖരം കണ്ടെടുത്തത്.

മയക്കുമരുന്നിന് 6.4 കോടി വിലമതിക്കും. 670 ഗ്രാം തൂക്കമുള്ള 124000 മയ്ക്കുമരുന്നു ഗുളികളാണ്‌. ഇത് ചന്ദേൽ പൊലിസിന് കൈമാറി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

Anweshanam
www.anweshanam.com