പ്രളയ ഭീതിയില്‍ അസം; ഇതുവരെ 92 മരണങ്ങള്‍ 
India

പ്രളയ ഭീതിയില്‍ അസം; ഇതുവരെ 92 മരണങ്ങള്‍ 

ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും കര കവിഞ്ഞൊഴുകുന്നു.

By News Desk

Published on :

ഡിസ്പൂർ: അസമിലെ പ്രളയത്തിൽ മരണം 92 ആയി. സോനിത്പൂർ, ബാർപേത, ഗോലാഘട്ട, മോറിഗാവ് എന്നീ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളും കര കവിഞ്ഞൊഴുകുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. 26 ജില്ലകളിലായി 36 ലക്ഷത്തോളം ജനങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.

കാസിരംഗ ദേശീയ പാർക്കിനെയും വെള്ളപ്പൊക്കം ബാധിച്ചു. പാർക്കിന്‍റെ 95 ശതമാനവും വെള്ളം നിറഞ്ഞിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എറ്റവും വലിയ വാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമാണ് കാസിരംഗ ദേശീയോദ്യാനം. ഇതുവരെ 66 വന്യമൃഗങ്ങൾ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നിരവധി മൃഗങ്ങൾക്ക് പരുക്കേറ്റിട്ടുണ്ട്.

Anweshanam
www.anweshanam.com