സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ഗെഹ്‌ലോട്ട്
India

സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ഗെഹ്‌ലോട്ട്

ഇന്നലെ ഓഫീസിലും വസതിയിലുമുള്ള പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

News Desk

News Desk

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. ഇന്നലെ ഓഫീസിലും വസതിയിലുമുള്ള പത്ത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസിലെ (സിഎംഒ) ഗുമസ്തന്മാര്‍ ഉള്‍പ്പെടെ ഒന്‍പത് സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ വസതിയിലെ (സിഎംആര്‍) ഒരു സ്റ്റാഫിനും കോവിഡ് രോഗം സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു - എന്‍ഡിടിവി റിപ്പോര്‍ട്ട്.

മുന്‍കരുതല്‍ എന്ന നിലയിലാണ് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ സിഎംഒയിലെയും വസതിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെടണം. സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് എല്ലാ മീറ്റിംഗുകളും മുഖ്യമന്ത്രി റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്ന് തീരുമാനിച്ചിരുന്നു മന്ത്രിസഭാ യോഗവും റദ്ദാക്കി. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലെയും വസതിയിലെയും കോവിഡ് സ്ഥിരീകരണമാണ് കൂടിക്കാഴ്ചകള്‍ റദ്ദാക്കാന്‍ കാരണമായെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Anweshanam
www.anweshanam.com