40 ജീവനക്കാര്‍ക്ക് കോവിഡ്; സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ഗെഹ്‌ലോട്ട്
India

40 ജീവനക്കാര്‍ക്ക് കോവിഡ്; സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി അശോക് ഗെഹ്‌ലോട്ട്

ഒരുമാസത്തേക്ക് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്.

News Desk

News Desk

ജയ്പൂര്‍: ഒരുമാസത്തേക്ക് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഓഫീസിലും വസതിയിലുമായി 40 ജീവനക്കാര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. മുന്‍കരുതല്‍ എന്ന നിലയിലാണ് സന്ദര്‍ശകരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു - എന്‍ഡിടിവി റിപ്പോര്‍ട്ട്.

"ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം അടുത്ത ഒരു മാസത്തേക്ക് സന്ദര്‍ശകരെ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. ഈ സമയത്ത് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ മാത്രമേ പരിപാടികളില്‍ പങ്കെടുക്കൂ, '' പ്രസ്താവനയില്‍ പറയുന്നു.

സിഎംഒയിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 40 ഓളം ജീവനക്കാര്‍ക്കാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചത്. വൈറസില്‍ നിന്ന് രക്ഷ നേടാനായി സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും ഗെഹ്‌ലോട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Anweshanam
www.anweshanam.com