ഡല്‍ഹിയില്‍ രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഏപ്രില്‍ 19 മുതല്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡല്‍ഹിയില്‍ രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടയില്‍ ഡല്‍ഹിയില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍.

ഡല്‍ഹിയിലെ 72 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ ലോക്ഡൗണ്‍ രണ്ട് മാസം തുടരുമെന്നല്ല ഇതിന്റെ അര്‍ത്ഥമെന്നും കെജ്‌രിവാള്‍ വിശദീകരിച്ചു. അതേസമയം, കോവിഡ് പ്രതിസന്ധിയില്‍ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതിനു പുറമെ ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് 5000 രൂപയുടെ സാമ്പത്തിക സഹായം നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഏപ്രില്‍ 19 മുതല്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 28 ശതമാനത്തിന് മുകളിലാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com