ആര്‍ട്ടിക്കിള്‍ 370 ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന് ഫാറൂഖ്​ അബ്​ദുള്ള

ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന്​ ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞു
ആര്‍ട്ടിക്കിള്‍ 370 ചൈനയു​ടെ പിന്തുണയോ​ടെ പുനഃസ്ഥാപിക്കുമെന്ന് ഫാറൂഖ്​ അബ്​ദുള്ള

ജമ്മുകശ്​മീര്‍: ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തിന്​ കാരണം കശ്​മീരി​​ന്​ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന്​ മുന്‍ ജമ്മുകശ്​മീര്‍ മുഖ്യമന്ത്രി ഫാറൂഖ്​ അബ്​ദുല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ചൈന ഒരിക്കലും അംഗീകരിച്ചില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനസ്ഥാപിക്കപ്പെടുമെന്നും ഫറൂക്ക് അബ്ദുള്ള പറഞ്ഞു. ദേശീയ മാദ്ധ്യത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.

ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ചൈനീസ് ആക്രമണത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനമാണ്. അതുകൊണ്ട് തന്നെ ചൈനയുടെ സഹായത്തോടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനാകും.

താന്‍ ചൈനീസ്​ പ്രസിഡന്‍റിനെ ക്ഷണിച്ചിട്ടില്ല, മോദിയാണ്​ അദ്ദേഹ​ത്തെ ക്ഷണിക്കുകയും ചൈനയില്‍ കൊണ്ടുപോയി ഒപ്പം ഭക്ഷണം കഴിക്കുകയും ചെയ്​തതെന്ന്​ ഫാറൂഖ്​ അബ്​ദുല്ല അഭിപ്രായപ്പെട്ടു. 2019 ആഗസറ്റ്​ അഞ്ചിന്​ കേന്ദ്രസര്‍ക്കാര്‍ ചെയ്​തത് (ആര്‍ട്ടിക്ക്​ള്‍ 370 റദ്ദാക്കിയത്​)​ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കശ്​മീരിലെ പ്രശ്​നങ്ങളെക്കുറിച്ച്‌​ പാര്‍ലമെന്‍റില്‍സംസാരിക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ആഗസ്​റ്റ്​ അഞ്ചിനാണ്​ ഭരണഘടനയില്‍ ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്​ള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്​. കൂടാതെ ജമ്മുകശ്​മീരിനെ ജമ്മുകശ്​മീര്‍, ലഡാക്ക്​ എന്നിങ്ങനെ രണ്ട്​ കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്​തു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. ജമ്മു കാശ്മീര്‍ ജനതയ്ക്ക് പ്രത്യേക അവകാശങ്ങള്‍ നിഷ്‌കര്‍ഷിച്ചാണ് ആര്‍ട്ടിക്കിള്‍ 370 തയ്യാറാക്കിയത്.

Related Stories

Anweshanam
www.anweshanam.com