പുല്‍വാമ ഭീകരാക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍
India

പുല്‍വാമ ഭീകരാക്രമണം: ഒരാള്‍ കൂടി അറസ്റ്റില്‍

ഭീകരര്‍ക്ക് താമസ സൗകര്യം ഒരുക്കുകയും മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ചു നല്‍കുകയും ചെയ്തത് ഇയാളാണെന്ന് എൻഐഎ വ്യക്തമാക്കി

By News Desk

Published on :

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. ബിലാല്‍ അഹമ്മദ് കുച്ഛെയ് എന്നയാളെയാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്യുന്ന ഏഴാമത്തെ പ്രതിയാണിത്.

ജമ്മു കശ്മീരിലെ ഹജിബല്‍ സ്വദേശിയാണ് ബിലാല്‍ അഹമ്മദ്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ തീവ്രവാദികൾക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത് ബിലാലാണെന്ന് എൻഐഎ വ്യക്തമാക്കി. ആക്രമണം നടത്തിയ തീവ്രവാദികൾക്ക് ഇയാള്‍ താമസിക്കാൻ സ്വന്തം വീട് നൽകുകയും താമസസൗകര്യം ഒരുക്കുകയും ചെയ്തതായി എൻഐഎ വ്യക്തമാക്കി. ഭീകരര്‍ക്ക് പദ്ധതി ആസൂത്രണം ചെയ്യാനായി മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ച് നല്‍കിയതും ഇയാള്‍ തന്നെയാണ്. ഈ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് പാകിസ്താനിലുള്ള ജെയ്ഷേ മുഹമ്മദ് നേതാക്കളുമായി തീവ്രവാദികൾ ആശയ വിനിമയം നടത്തിയത്.

ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എന്‍ഐഎ അറിയിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com