മുംബൈ പോലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി

2018-ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാപ്രേരണ കേസുമായി ബന്ധപ്പെട്ട് അർബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
മുംബൈ പോലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി

മുംബൈ: മുംബൈ പൊലീസ് തന്നെ മര്‍ദിച്ചെന്ന്‍ അറസ്റ്റിലായ റിപബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി. പൊലീസ് മര്‍ദനത്തില്‍ കൈയില്‍ പരിക്കേറ്റെന്നും അര്‍ണബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്നെ വളഞ്ഞ പോലീസുകാർ പിടലിക്ക് പിടിക്കുകയും വലിച്ചിടുകയും ചെയ്തെന്ന് അർണബ് ആരോപിച്ചു. വീട്ടിൽ നിന്ന് ഷൂവിടാൻ പോലും അനുവദിച്ചില്ലെന്നും താൻ ആക്രമിക്കപ്പെടുകയായിരുന്നുവെന്നും അർണബ് പറഞ്ഞു.

റിപ്പബ്ലിക് ടിവിയുടെ വീഡിയോയിൽ തന്നെ ഉപദ്രവിച്ച പോലീസുകാരുടെ പേരുകളും അർണബ് വ്യക്തമാക്കുന്നുണ്ട്.

2018-ൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാപ്രേരണ കേസുമായി ബന്ധപ്പെട്ട് അർബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ അർണബിന്റെ വീട്ടിലെത്തിയ പോലീസ് അദ്ദേഹത്തെ ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്.

ആത്മഹത്യ ചെയ്ത അൻവയ് നായിക്കിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പോലീസ് അർണബിനെ കസ്റ്റഡിയിലെടുത്തത്.

Related Stories

Anweshanam
www.anweshanam.com