അര്‍ണാബ് ഗോസ്വാമി സുപ്രീം കോടതിയില്‍

നവംബര്‍ 4-നാണ് അര്‍ണാബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
അര്‍ണാബ് ഗോസ്വാമി സുപ്രീം കോടതിയില്‍

മുംബൈ: ആത്മഹത്യ പ്രേരണക്കേസില്‍ ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടി.വി. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. ബോംബെ ഹൈക്കോടതിയായിരുന്നു അർണബിന്റെ ജാമ്യാപേക്ഷ തള്ളിയത്.

അര്‍ണബിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം തള്ളിയാണ് ദീപാവലി അവധിയായിട്ടും പ്രത്യേകം സമ്മേളിച്ച കോടതി ഇടക്കാലജാമ്യം നിഷേധിച്ചത്. സ്ഥിരം ജാമ്യത്തിനായി അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.നവംബര്‍ 4-നാണ് അര്‍ണാബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

Related Stories

Anweshanam
www.anweshanam.com