ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു
India

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു

നിരവധി ആയുധശേഖരങ്ങളും പ്രദേശത്ത് നിന്നും പിടിച്ചെടുത്തു.

News Desk

News Desk

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ ഇന്ന് ഉച്ചയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ചിത്രാംഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിച്ചു. തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി ആയുധശേഖരങ്ങളും പ്രദേശത്ത് നിന്നും പിടിച്ചെടുത്തു.

ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനായി സുരക്ഷാ സേന പ്രദേശത്ത് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. പ്രദേശത്ത് ഭീകര സാന്നിദ്ധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസും 44 രാഷ്ട്രീയ റൈഫില്‍സും സി ആര്‍ പി എഫും സംയുക്തമായാണ് പ്രദേശത്ത് തെരച്ചില്‍ നടത്തിയത്. തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Anweshanam
www.anweshanam.com