അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സ്വീകരിച്ചത് മുന്‍കരുതല്‍ നടപടിയെന്ന് കരസേന മേധാവി
India

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സ്വീകരിച്ചത് മുന്‍കരുതല്‍ നടപടിയെന്ന് കരസേന മേധാവി

സൈനികതല ചര്‍ച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നു എന്നും കരസേന മേധാവി

News Desk

News Desk

ന്യൂഡൽഹി: ചൈനയ്ക്കെതിരെ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന സ്വീകരിച്ചത് മുന്‍കരുതല്‍ നടപടിയെന്ന് കരസേന മേധാവി എം എം നരവനെ. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യൻ സേന സജ്ജമാണ്. ലോകത്തെ ഏറ്റവും മികച്ച സൈനികരാണ് ഇന്ത്യയുടേത്. അതേസമയം ചൈനയുമായി സൈനികതല ചര്‍ച്ചയും നയതന്ത്രതല ചര്‍ച്ചയും തുടരുന്നു എന്നും കരസേന മേധാവി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ലഡാക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ കര, വ്യോമസേന മേധാവിമാര്‍ ചൈനീസ് അതിര്‍ത്തിയിലെത്തി സ്ഥിതി നേരിട്ട് വിലയിരുത്തിയിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള മലനിരകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയാണ് ഇന്ത്യ.

ചൈനീസ് ടാങ്കുകള്‍ തകര്‍ക്കാന്‍ കഴിയുന്ന മിസൈലുകള്‍ ലഡാക്കിലെ മലനിരകളില്‍ എത്തിച്ച്‌ ശക്തമായ ജാഗ്രതയിലാണ് സൈന്യം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലുമായി രണ്ടു തവണ അതിര്‍ത്തി ലംഘിക്കാന്‍ ചൈന നടത്തിയ നീക്കം ഇന്ത്യ ചെറുത്തിരുന്നു.

Anweshanam
www.anweshanam.com