കർഷക പ്രക്ഷോഭം ശക്തം; അരവിന്ദ്​ കെജ്​രിവാൾ സന്ദർശിക്കുന്നു

ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിലാണ്​ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ക്യാമ്പ്​ ചെയ്​തിരിക്കുന്നത്
കർഷക പ്രക്ഷോഭം ശക്തം; അരവിന്ദ്​ കെജ്​രിവാൾ സന്ദർശിക്കുന്നു

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്ര​​ക്ഷോഭം പന്ത്രണ്ടാം ദിവസവും ശക്തമായി പുരോഗമിക്കുകയാണ്. പ്രതിഷേധ സമരത്തിൽ അണി നിരക്കുന്ന കർഷകർക്കായി ഏർ​പ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളും മന്ത്രിസഭാംഗങ്ങളും സിംഘു അതിർത്തി സന്ദർശിക്കും.

ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിലാണ്​ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ക്യാമ്പ്​ ചെയ്​തിരിക്കുന്നത്. നൂറു കണക്കിന്​ കർഷകരാണ്​ നവംബർ 26 മുതൽ പ്രതിഷേധ സമരം നടത്തുന്നത്​. പ്രക്ഷോഭത്തെ തുടർന്ന്​ ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക്​ കടക്കുന്ന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്​.

ഡൽഹിയുടെ എല്ലാ അതിർത്തികളും സ്തംഭിപ്പിച്ചുള്ള സമരത്തിനാണ് കർഷകർ ഒരുങ്ങുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ സിംഘു അതിർത്തിയിലും യു.പിയിലേയും ഝാർഖണ്ഡിലെയും കർഷകർ നോയിഡ അതിർത്തിയിലുമാണ് അണിനിരന്നിട്ടുള്ളത്.

ഡ​ൽ​ഹി​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ ട്രാ​ഫി​ക്​ ​പൊ​ലീ​സ്​ ഡ​ൽ​ഹി​യി​ൽ പ്ര​വേ​ശി​ക്കാ​നും തി​രി​ച്ചു​പോ​കാ​നും ബ​ദ​ൽ​വ​ഴി​ക​ൾ ആ​ശ്ര​യി​ക്കാ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നും ഹ​രി​യാ​ന​യി​ൽ​നി​ന്നു​മു​ള്ള​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com