കർണാടകയിൽ ​ഗോവധ നിരോധന നിയമ ബിൽ പാസായി

പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും
കർണാടകയിൽ ​ഗോവധ നിരോധന നിയമ ബിൽ പാസായി

ബം​ഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന ബില്‍ കര്‍ണാടക നിയമസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും.

പശുവിനെ കൊന്നാല്‍ മൂന്നുമുതല്‍ ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കും. കാലികളെ കശാപ്പു ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും 7 വര്ഷം വരെ തടവും ശിക്ഷ നൽകുന്നതാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് കഴിയും. എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കുന്നു.

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com