സമരഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു

സമരഭൂമിയിൽ ഒരു കർഷകൻ കൂടി മരിച്ചു

പഞ്ചാബ്​ മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്​ മരിച്ചത്.

ന്യൂ ഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്​ഥാനത്ത്​ പ്രതിഷേധിക്കുന്ന ഒരു കർഷകൻ കൂടി മരിച്ചു. ടിക്​രി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ്​ മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്​ മരിച്ചത്​. 48 വയസായിരുന്നു.

ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. കർഷക സമരം രണ്ടുമാസമായതോടെ നിരവധി കർഷകരാണ്​ മരിച്ചത്​. കൊടും ശൈത്യത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്​നങ്ങളാണ്​ മരണകാരണം. കൂടാതെ നിരവധി കർഷകർ ആത്മഹത്യ ചെയ്യുകയും ചെയ്​തിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com