മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി രാ​ജി​വ​ച്ച് ബിജെപിയില്‍ ചേര്‍ന്നു

നേ​പാ​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ ആ​യ സു​മി​ത്ര ദേ​വി കാ​സ്ദേ​ക്ക​റാ​ണ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച​ത്
മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി രാ​ജി​വ​ച്ച് ബിജെപിയില്‍ ചേര്‍ന്നു

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ കൂ​ടി രാ​ജി​വ​ച്ചു. നേ​പാ​ന​ഗ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എം​എ​ല്‍​എ ആ​യ സു​മി​ത്ര ദേ​വി കാ​സ്ദേ​ക്ക​റാ​ണ് എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പിന്നീട്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ സാന്നിധ്യത്തിൽ കാ​സ്ദേ​ക്ക​ർ ബിജെപിയിൽ ചേർന്നത്തായി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്തു.

ബാ​ദ എം​എ​ല്‍​എ പ്ര​ദ്യു​മ​ന്‍ സിം​ഗ് ലോ​ധി വ്യാ​ഴാ​ഴ്ച പാ​ര്‍​ട്ടി​വി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​രു എം​എ​ല്‍​എ കൂ​ടി കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു രാ​ജി​വ​ച്ച​ത്. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ പ്ര​ദ്യു​മ​ന്‍ സിം​ഗി​നു ഭ​ക്ഷ്യ​സി​വി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം ന​ല്‍​കി​യി​രു​ന്നു.

മാ​ര്‍​ച്ച്‌ 24-നു​ശേ​ഷം മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് 24 കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​ണു രാ​ജി​വ​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 22 പേ​ര്‍ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​ക്കൊ​പ്പം പാ​ര്‍​ട്ടി വി​ട്ട​വ​രാ​ണ്. 14 പേ​ര്‍ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ മ​ന്ത്രി​സ​ഭ​യി​ല്‍ കാ​ബി​ന​റ്റ് റാ​ങ്കി​ലു​ണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com