അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്കോ ?

കസ്റ്റംസില്‍ നിന്നുള്ള വിരമിക്കല്‍ ഇതിന് മുന്നോടി ആയിട്ടാണെന്നാണ് വിലയിരുത്തല്‍.
അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്കോ ?

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന കായിക താരം അഞ്ജു ബോബി ജോര്‍ജ് ബിജെപിയിലേക്കെന്ന് സൂചന. കസ്റ്റംസില്‍ നിന്നുള്ള വിരമിക്കല്‍ ഇതിന് മുന്നോടി ആയിട്ടാണെന്നാണ് വിലയിരുത്തല്‍. അതിനിടെ കര്‍ണാടകയില്‍ നടന്ന ബിജെപിയുടെ പരിപാടിയില്‍ അഞ്ജു പങ്കെടുത്തത് ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയെങ്കിലും രാഷ്ട്രീയ പ്രവേശനം അവര്‍ നിഷേധിച്ചിരുന്നു.

നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കറും ഇത്തരത്തില്‍ രാജ്യസഭയില്‍ എത്തിയിരുന്നു. ഇന്ത്യയുടെ അഭിമാന താരങ്ങളിലൊരാളായ അഞ്ജുവിനെ കൂടി ഒപ്പം കൂട്ടുന്നതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ പാര്‍ട്ടിയിലേക്കടുപ്പിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയ ഏകതാരമാണ് അഞ്ജു ബോബി ജോര്‍ജ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com