രോഗിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു

കോവിഡ് രോഗി മരിച്ചത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയും ആംബുലന്‍സിന് തീയിടുകയും ചെയ്തു.
രോഗിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആംബുലന്‍സിന് തീയിട്ടു

ബാംഗ്‌ളൂര്‍: കോവിഡ് രോഗി മരിച്ചത് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയും ആംബുലന്‍സിന് തീയിടുകയും ചെയ്തു. ബാംഗ്‌ളൂരില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെയുള്ള ബെലഗാവി ബിഐഎംഎസ് ആശുപത്രിയിലായിരുന്നു സംഭവം നടന്നത്. ഈ മാസം 19 നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ആരോഗ്യനില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി ചികിത്സ നിഷേധിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് ഇന്നലെ രാത്രിയാണ് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിച്ചത്. അതേസമയം ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com