സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കിറ്റ്
India

സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ കിറ്റ്

ആന്ധ്രയിൽ 39 ലക്ഷം സ്ക്കൂൾ വിദ്യാത്ഥികൾക്ക് സ്ക്കൂൾ കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഢി.

News Desk

News Desk

ഹൈദരാബാദ്: ആന്ധ്രയിൽ 39 ലക്ഷം സ്ക്കൂൾ വിദ്യാത്ഥികൾക്ക് സ്ക്കൂൾ കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഢി. ബാഗ്, യുണിഫോം, ബുക്ക്, പേന, പെൻസിൽ തുടങ്ങിയവയുൾകൊള്ളുന്നതാണ് കിറ്റ്. ജഗനന വിദ്യാ കനക പദ്ധതി പ്രകാരമാണിത്. ആദ്യഘട്ടത്തിൽ 15715 സ്ക്കൂക്കൂളുകളിലെ വിദ്യാർത്ഥികൾക്കാണിത് ലഭ്യമാകുക - എഎൻ ഐ റിപ്പോർട്ട്.

വിദ്യാർത്ഥികൾ മിനറൽ വെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടികളും ആംരംഭിക്കുകയാണ്. ഈ ദിശയിൽ സ്ക്കൂളുകളിൽ മിനറൽ വാട്ടർ പ്ലാൻ്റു നിർമ്മാണത്തിനുള്ള സർക്കാർ നടപടികൾ പുരോഗമിക്കുകയാണ്. വിതരണം ചെയ്യുന്ന സാധനങ്ങൾ ഉന്നത ഗുണനിലവാരമുള്ളവയായിരിക്കും. ശുചിത്വമാർന്ന സ്ക്കൂൾ അന്തരീക്ഷമെന്നതിന് പ്രത്യേക ഊന്നൽ നൽകും.

വികസന പ്രക്രിയാ പട്ടികയിൽ രണ്ടാം ഘട്ടത്തിൽ 14585 ഉം മൂന്നാം ഘട്ടത്തിൽ 16486 സ്ക്കൂളുകളുൾപ്പെടും. ഈ വർഷം നവംബറിൽ ആരംഭിച്ച് 2021 മാർച്ച് 31നകം വികസന പദ്ധതികൾ പൂർത്തികരിക്കുകയെന്നതാണ് ലക്ഷ്യം. 7700 കോടി രൂപയാണ് സ്ക്കൂൾ വിദ്യാഭ്യസ മേഖലയുടെ വികസനത്തിനായി ചെലവഴിക്കപ്പെടുക.

ഉന്നത മത്സര പരീക്ഷകൾക്ക് തുടക്കം മുതലേ വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകി യിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പഠിച്ചറിങ്ങുന്നവർക്ക് മത്സരാധിഷ്ഠിത ലോകത്ത് ഒരിടമെന്നതാണ് സർക്കാരിൻ്റെ ആത്യന്തിക ലക്ഷ്യം. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പദ്ധതികൾ.

Anweshanam
www.anweshanam.com