ആ​ന്ധ്ര​യി​ല്‍ ഫാ​ക്ട​റി​യി​ല്‍ അ​മോ​ണി​യ വാ​ത​കം ചോ​ര്‍​ന്നു; ഒരു മരണം
India

ആ​ന്ധ്ര​യി​ല്‍ ഫാ​ക്ട​റി​യി​ല്‍ അ​മോ​ണി​യ വാ​ത​കം ചോ​ര്‍​ന്നു; ഒരു മരണം

Sreehari

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ എ​സ്പി​വൈ അ​ഗ്രോ ഇ​ന്‍​ഡ​സ്ട്രീ​സി​ല്‍ അ​മോ​ണി​യ വാ​ത​കം ചോ​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചു. നന്ധ്യാലിലെ സ്​പൈ അഗ്രോ ഇൻഡസ്ട്രീസ് ലിമിറ്റഡ്​ ഫാക്​ടറിയിലാണ്​ സംഭവം. ഫാക്ടറി മാനേജർ ശ്രീനിവാസ റാവു (50) ആണ് മരിച്ചത്. നാലുപേരെ അസ്വസ്​ഥതകളെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.45 നും 10നും ഇടയിൽ അമിത മർദ്ദത്തെതുടർന്ന്​ പൈപ്പ് ലൈൻ ​പൊട്ടി അമോണിയ വാതകം ചോരുകയായിരുന്നു. ഫാക്ടറി പരിസരത്ത് ജോലി ചെയ്യുന്ന എല്ലാവരെയും ഉടൻ ഒഴിവാക്കി. പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയ ശ്രീനിവാസ റാവു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

സംഭവത്തില്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​വീ​ര​പാ​ണ്ഡ്യ​ന്‍ അ​റി​യി​ച്ചു. സം​ഭ​വം അ​റി​ഞ്ഞ​യു​ട​നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്നും വീ​ര പാ​ണ്ഡ്യ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Anweshanam
www.anweshanam.com