പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ലക്ഷ്യം :അമിത് ഷാ

ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകും.
പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി  ലക്ഷ്യം :അമിത് ഷാ

കൊൽക്കത്ത: മമതാ ബാനർജി നയിക്കുന്ന സർക്കാരിനെ നീക്കി ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുക എന്നുളളതല്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ .പശ്ചിമബംഗാളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത് .

ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ 'സൊണാർ ബംഗ്ലാ' സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബിജെപി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .

ബി.ജെ.പി.സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ സ്ത്രീകൾക്ക് തൊഴിലിൽ 33 ശതമാനം സംവരണം നൽകും.സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മിഷൻ നടപ്പാക്കും. ഉംഫുൻ ദുരിതാശ്വാസ സഹായനിധിയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com