കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഓഗസ്റ്റ് 2 ന് അമിത് ഷാ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

News Desk

News Desk

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അമിത് ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ടാണ് അമിത് ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 2 ന് അമിത് ഷാ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഡൽഹി എയിംസില്‍ പ്രവേശിപ്പിച്ച അമിത് ഷാ രോഗം ഭേദമായി മടങ്ങിയിരുന്നു. ഓഗസ്റ്റ് 14 ഹോം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കിയ അമിത് ഷായെ ഓഗസറ്റ് 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി അമിത് ഷാ ഓഗസ്റ്റ് 31 ആശുപത്രി വിട്ടിരുന്നു.

Anweshanam
www.anweshanam.com