കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രി വിട്ടു

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് അമിത് ഷാ എയിംസ് ആശുപത്രിവിട്ടത്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു- ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്.

കോവിഡ് മുക്തനായ അമിത് ഷായെ ഈ മാസം 12നാണ് വീണ്ടും ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 11 മണിയോടെയാണ് കേന്ദ്രമന്ത്രി ചികിത്സയില്‍ പ്രവേശിപ്പിച്ചത്. അമിത് ഷായ്ക്ക് ശ്വാസതടസമടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സമ്ബൂര്‍ണ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ അറിയിച്ചിരുന്നു.

ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 14ന് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ ഫലം നെഗറ്റീവായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com