ഇന്ത്യയിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ നിർദേശവുമായി അമേരിക്ക

കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് സ്വീകരിച്ചാൽ പോലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്കയിലെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ നിർദേശവുമായി അമേരിക്ക

ന്യൂഡൽഹി: രോഗവ്യാപനം രൂക്ഷമായ ഇന്ത്യയിലേക്ക് ഉള്ള യാത്ര ഒഴിവാക്കാൻ നിർദേശവുമായി അമേരിക്ക. കോവിഡ് പ്രതിരോധത്തിനുള്ള മരുന്ന് സ്വീകരിച്ചാൽ പോലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാൻ അമേരിക്കയിലെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകി.

ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിന രണ്ടരലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. ഒഴിവാക്കാൻ പറ്റാത്ത യാത്രയാണെകിൽ വാക്‌സിൻ രണ്ടു ഡോസ് എടുത്ത് ശേഷം മാത്രം യാത്ര ചെയ്യുക എന്നും അമേരിക്കയിലെ പബ്ലിക് ഹെൽത്ത് ഏജൻസി മുന്നറിയിപ്പ് നൽകി.

രോഗവ്യാപനം കൂടുതൽ ഉള്ള പട്ടികയിൽ നാലാമത്തെ ക്യാറ്റഗറിയിലാണ് അമേരിക്ക ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ സ്ഥിതിഗതികൾ അനുസരിച്ച് പൂർണമായും വാക്‌സിൻ എടുത്താലും രോഗം പിടിക്കാനുള്ള ചാൻസ് ഉണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com