പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു
India

പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍ അന്തരിച്ചു

പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍(101) അന്തരിച്ചു. കൊല്‍ക്കത്തിലായിരുന്നു അന്ത്യം.

By News Desk

Published on :

കൊല്‍ക്കത്ത: പ്രശസ്ത നര്‍ത്തകി അമല ശങ്കര്‍(101) അന്തരിച്ചു. കൊല്‍ക്കത്തിലായിരുന്നു അന്ത്യം. നര്‍ത്തകനും പ്രശസ്ത കൊറിയോഗ്രാഫറും ആയിരുന്ന ഉദയ് ശങ്കറാണ് ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ആനന്ദ ശങ്കര്‍ മകനാണ്. ബംഗാളി നടി മമത ശങ്കര്‍ മകളാണ്.

അമല ശങ്കറിന്റെ ഭര്‍ത്താവ് ഉദയ് ശങ്കര്‍ സംവിധാനം ചെയ്ത കല്‍പന എന്ന ചിത്രത്തില്‍ അമലയും ഉദയ് ശങ്കറും ഒന്നിച്ച് അഭിനയിച്ചിരുന്നു. 1948ലാണ് കല്‍പന എന്ന ഈ ഹിന്ദി ചിത്രം പുറത്തിറങ്ങിയത്. 1977 ലാണ് ഉദയ് ലോകത്തോടു വിടപറയുന്നത്. 92 വയസു വരെ അമല നൃത്തവേദിയില്‍ സജീവമായിരുന്നു.

Anweshanam
www.anweshanam.com