ഹാഥറസ്​ കൊലപാതകം: സ്വമേധയ കേസെടുത്ത്​ അലഹബാദ്​ ഹൈക്കോടതി

ഒക്​ടോബര്‍ 12ന്​ കേസ്​ പരിഗണിക്കും
ഹാഥറസ്​ കൊലപാതകം: സ്വമേധയ കേസെടുത്ത്​ അലഹബാദ്​ ഹൈക്കോടതി

ലഖ്​നോ: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ദലിത്​ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അലഹാബാദ്​ ഹൈകോടതി സ്വമേധയ കേസെടുത്തു. ഒക്​ടോബര്‍ 12ന്​ കേസ്​ പരിഗണിക്കും.

ഉത്തര്‍പ്രദേശ്​ അഡീഷണല്‍ ചീഫ്​ സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, യു.പി ഡി.ജി.പി, ലഖ്​നോ എ.ഡി.ജി.പി, ജില്ലാ മജിസ്​ട്രേറ്റ്​, ഹാഥറസ്​ എസ്​.പി എന്നിവര്‍ കോടതിയുടെ മുമ്ബാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്​. കേസി​െന്‍റ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്​​.

പെണ്‍കുട്ടിയുടെ കുടുംബത്തോടും കോടതിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്​. അവരുടെ ഭാഗം കോടതിയുടെ മുമ്ബാകെ വിശദീകരിക്കുന്നതിനാണ്​ കുടും​ബത്തോട്​ എത്താന്‍ ആവശ്യപ്പെട്ടത്​. പെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും കോടതി യു.പി പൊലീസിനോട്​ ആവശ്യപ്പെട്ടു.

ജസ്​റ്റിസുമാരായ ജസ്​പ്രീത്​ സിങ്​, രാജന്‍ റോയി എന്നിവരടങ്ങുന്ന ബെഞ്ചി​േന്‍റതാണ്​ ഉത്തരവ്​.

സെപ്​റ്റംബര്‍ 14ന്​ യു.പിയിലെ ഹാഥറസിലാണ്​ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായത്​. ചികില്‍സക്കിടെ സെപ്​റ്റംബര്‍ 28ന് ഇവര്‍ മരിച്ചു.

Related Stories

Anweshanam
www.anweshanam.com