യോഗിയെ വിമര്‍ശിച്ച്‌ ട്വീറ്റ്; യുവാവിനെതിരായ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി

സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച്‌ നിരീക്ഷണം നടത്താനുള്ള പൗരന്‍റെ അവകാശം ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു
യോഗിയെ വിമര്‍ശിച്ച്‌ ട്വീറ്റ്; യുവാവിനെതിരായ കേസ് അലഹബാദ് ഹൈകോടതി റദ്ദാക്കി
യോഗി ആദിത്യനാഥ്

ലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച്‌ ട്വീറ്റ് ചെയ്തതിന് യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അലഹബാദ് ഹൈകോടതി റദ്ദാക്കി.

ജനാധിപത്യത്തിന്‍റെ മുഖമുദ്രയാണ് വിയോജിക്കാനുള്ള അവകാശം എന്ന് വ്യക്തമാക്കിയാണ് കോടതി കേസ് റദ്ദാക്കിയത്. സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച്‌ നിരീക്ഷണം നടത്താനുള്ള പൗരന്‍റെ അവകാശം ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു.

യശ്വന്ത് സിങ് എന്നയാള്‍ക്കെതിരെയാണ് യു.പി പൊലീസ് കേസെടുത്തിരുന്നത്. ക്രമസമാധാനം പാടെ തകര്‍ന്ന കാട്ടുനിയമത്തിലേക്ക് യോഗി സര്‍ക്കാര്‍ യു.പിയെ മാറ്റിയിരിക്കുകയാണ് എന്നായിരുന്നു ഇയാള്‍ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ഐ.ടി നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഐ.ടി ആക്ടിലെ 66ഡി, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 500 എന്നിവ പ്രകാരമാണ് കേസെടുത്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com