രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു.
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ നല്‍കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ബിജെപി കോവിഡ് മഹാമാരിയെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

അതേസമയം, തമിഴ്‌നാട്, മധ്യപ്രദേശ്, അസം തുടങ്ങിയ സര്‍ക്കാരുകള്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജ്യത്തൊട്ടാകെയുള്ള എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

Anweshanam
www.anweshanam.com